പ്രിയപ്പെട്ടവരേ, കേരള സംസ്ഥാന ഇന്റർ ഐ ടി ഐ യൂണിയൻ കലോത്സവത്തിന് കോട്ടയം വേദിയാവുകയാണ്. കലയുടെയും സാഹിത്യത്തിന്റെയും സർഗാത്മക ദിനരാത്രങ്ങൾ സമ്മാനിക്കുന്ന കലാമാമാങ്കം 2025 ജൂൺ 16 മുതൽ 18 വരെ സംഘടിപ്പിക്കുകയാണ്.സംസ്ഥാനത്തെ വിവിധ ഐ ടി ഐകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കുചേരുന്ന കലോത്സവത്തിന് കോട്ടയം ജില്ല ഒരുങ്ങുകയാണ്. ഏവരെയും അക്ഷര നഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു.